കൗമാരകാലഘട്ടം ഏതാണ്?

എന്താണ് ടീനേജ് എന്നതിനെക്കുറിച്ച്ആ ധികാരികമായ ഒരു നിർവ്വചനം ഇന്നും പറയാനില്ല. ഇംഗ്ലീഷ് ഭാഷയിൽ “ടീൻസ്” എന്നുവിളിക്കുന്ന നമ്പറുകളായ Thirteen മുതൽ Nineteen വരെയുള്ള കാലഘട്ടത്തെ കൗമാരമായി കണക്കാക്കുന്നു. എന്നാൽ ഉഷ്ണ മേഖലാപ്രദേശങ്ങളിൽ കൗമാരവികാസങ്ങൾ കുറെ നേരത്തെ കണ്ടുതുടങ്ങും. 

10-19 വയസ്സുവരെയുള്ള കാലഘട്ടത്തെയാണ് കൗമാര ദശയായി ലോകാരോഗ്യ സംഘടനനിർവ്വചിച്ചിരിക്കുന്നത്. ഓരോ കാലഘട്ടത്തിലും അത്ഭുതങ്ങളെ നേരിടുന്നു. എന്നാൽ എങ്ങനെ നേരിടണമെന്നു പലപ്പോഴും ആരും പഠിപ്പിക്കുന്നില്ല. സമൂഹത്തിലെ മാന്യന്മാരെന്നു കരുതുന്ന വ്യക്തികളെ (Rolemodels) അനുകരിക്കാനുള്ള വ്യഗ്രത കാണിക്കുന്ന സമയമാണിത്.

ഈ കാലത്ത് ശീലിക്കുന്ന കാര്യങ്ങൾ അവരുടെ മുഴുവൻ ജീവിതത്തെയും സ്വാധീനിക്കും.

ജീവിതചക്രത്തിലെ മനോഹരമായ ഈകാലഘട്ടത്തിൽ മാതാപിതാക്കളെയും മറ്റുള്ളവരെയും ആശ്രയിക്കുന്ന സ്വഭാവം വിട്ട് സ്വന്തമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും സ്വാതന്ത്ര്യമുള്ള മുതിർന്നവ്യക്തികളായിത്തീരുവാനും ആഗ്രഹിക്കുന്നു. ചിന്തകളും കാഴ്ചപ്പാടുകളും താൽപര്യങ്ങളും എല്ലാം വ്യത്യാസപ്പെടുന്നു. മുതിർന്നവരുടെ ഇടയിൽ ജീവിക്കാൻ പ്രാപ്തരാകുന്നു. പുതിയ കഴിവുകൾ ഉണ്ടാകുകയും പ്രയോഗിക്കുകയും പഠിക്കുകയും ചെയ്യുന്നു. ഉത്തരവാദിത്വബോധമുള്ളവരും വികാരവിചാരങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ളവരുമായിത്തീരുന്നു. ഈ പ്രായത്തിൽ ശരീരത്തിനുള്ളിൽ നടക്കുന്ന വളർച്ചയുടേതായ പ്രക്രിയകളും പുറത്തു നേരിടേണ്ടി വരുന്ന വ്യത്യസ്തങ്ങളായ സാഹചര്യങ്ങളോടുള്ള പ്രതികരണവും ചേരുമ്പോൾ ഭയാശങ്കകളും, ചഞ്ചലിപ്പും,സ്വയം ബോധ്യക്കുറവും ദുഃഖവും ദേഷ്യവും മാറി മാറി തോന്നുക സ്വാഭാവികമാണ്.

കൗമാരകാലഘട്ടം ഏതാണ്? കൗമാരകാലഘട്ടം ഏതാണ്? Reviewed by Krishna on November 07, 2023 Rating: 5

No comments:

Powered by Blogger.
TOP