About

Welcome to our website Vayana-online

അനുവാചകരോട്

നാം എന്താണോ അതാണ് ലോകം.എന്റെ പ്രശ്നം ലോകത്തിന്റെ പ്രശ്നമാകുന്നു.ചുറ്റുമുള്ള വ്യവസ്ഥിതികൾ നമ്മുടെ നിർമ്മിതിയാണ്. ഇന്നത്തെ കുമാരീകുമാരന്മാരാണ് നാളത്തെ യുവജനങ്ങൾ. ഇവരെന്താകണം എന്നതും, ലോകം നാളെ എന്തായി രിക്കണം എന്നാഗ്രഹിക്കുന്നതും ഒന്നുതന്നെ.കൗമാരദശയിലെ കുട്ടികൾ തങ്ങളുടെ വളർച്ചാകാലത്തിലെ ശാരീരിക മാനസിക വ്യതിയാനങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുവാൻ ഏറെ ബുദ്ധിമുട്ടുന്നവരാണ്. മാതാപിതാക്കളും അദ്ധ്യാപകരും എങ്ങനെ ഇവരെ സഹായിക്കണം എന്നറിയാതെ ആകുലപ്പെടുന്നു.ആ കാലയളവിൽ വിദ്യാർത്ഥിനീവിദ്യാർത്ഥികളിൽ ചിലപ്പോൾ ഏകാന്തത, മറ്റു ചിലപ്പോൾ അമിതമായ കൂട്ടുകെട്ട് എന്നിവ കടന്നുവരാം.ലൈംഗിക പ്രശ്നങ്ങൾ,പഠനതാൽപര്യം കുറയുക, വീടിനോടും മുതിർന്നവരോടും സ്നേഹരാഹിത്യം എന്നിങ്ങനെ നിരവധിയായ പ്രശ്നങ്ങൾ ഇവർ അഭിമുഖീകരിക്കുന്നു.ശരിയായ വഴികാട്ടികൾ ഈ സന്ദർഭത്തിൽ ഇല്ലാത്തതിനാൽ തെറ്റായ മാർഗ്ഗങ്ങൾ ഇവർ അവലംബിക്കുന്നു. മദ്യം, മയക്കുമരുന്ന്,ഒളിച്ചോട്ടം,അക്രമപ്രവൃത്തികൾ എന്നിവയ്ക്ക് അടിമകളാകുന്നു. മനുഷ്യവ്യക്തിത്വത്തിന്റെ മഹാത്മ്യത്തെ ഓർത്തു കാരുണ്യപ്രവൃത്തികളിൽ ഏർപ്പെടുന്ന ഇവർ തന്നെ രക്ഷിതാക്കളെയും അദ്ധ്യാപകരെയും എതിർക്കുന്നു.തങ്ങളെ സ്വതന്ത്രമാ കുവാൻ അനുവദിക്കൂ' എന്നാവശ്യപ്പെടുന്ന ഇവർ വേഷഭൂഷാധികൾക്കും, ടി.വി.ക്കും, മദ്യം മയക്കുമരുന്നുകൾക്കും അടിമകളാകുന്നു.തനിമ ആഗ്രഹിക്കുന്ന ഇവർ സഹസമൂഹത്തെ (Peer group) അന്ധമായി അനുകരിക്കുന്നു. താനൊരു അതുല്യവ്യക്തിയാണെന്ന് കരുതുകയും ഒപ്പം കുടുംബത്തിലും നാട്ടിലും താൻ വെറുമൊരു നമ്പർ മാത്രം എന്നു ചിന്തിക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ള വൈപ രീത്യങ്ങളും യാഥാർത്ഥ്യങ്ങളും ശരിയായി അഭിമുഖീകരിക്കുവാൻ ഈ പ്രായക്കാരെ സഹായിക്കുക, ഇവർക്കു നേതൃത്വം നല്കുന്ന വർക്ക് ഒരു വഴികാട്ടിയാവുക എന്നീ ഉദ്ദേശ്യങ്ങളോടെ ഈ ചെറുഗ്രന്ഥം വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്നു.

About About Reviewed by Krishna on November 09, 2023 Rating: 5
Powered by Blogger.
TOP