കൗമാരത്തിൽ എന്തൊക്കെ വ്യത്യാസങ്ങൾ സംഭവിക്കുന്നു?

ശരീരവളർച്ചയും വികാസവുമാണ് കൗമാരത്തിന്റെ മുഖമുദ്ര.ശാരീരികമായി ഉണ്ടാകുന്ന ഈ മാറ്റങ്ങൾ കൗമാരപ്രായത്തിൽ വൈകാരിക പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ പ്രായത്തിൽ ലൈംഗിക പ്രത്യേകതകളെപ്പറ്റി അദ്ധ്യാപകരും മാതാപിതാക്കളും സ്നേഹത്തോടെ തുറന്ന ചർച്ച നടത്തണം. ശാരീരിക വളർച്ചയും, വൈകാരിക മാറ്റവുമായി പൊരുത്തപ്പെടാൻ പ്രയാസമനുഭവപ്പെടും. ഇതു പലപ്പോഴും വൈകാരികക്ഷോഭത്തിനും പലമാനസികപ്രശ്നങ്ങൾക്കും കാരണമാകും. ശരീരത്തിൽ വരുന്ന മാറ്റങ്ങളിൽ ഏറ്റവും ആദ്യം കാണപ്പെടുന്നത് ഉയരം കൂടുന്നുവെന്നുള്ളതാണ്. പലപ്പോഴും വസ്ത്രങ്ങൾ പാകമല്ലാതെ വരും. കൂടെക്കൂടെ പുതിയ വസ്ത്രങ്ങൾ വാങ്ങേണ്ടിവരും. ആദ്യം ഉയരം കൂടുന്നത് പെൺകുട്ടികൾക്കാണ്. എന്നാൽ അധികതാമസമെ ആൺകുട്ടികൾ പെൺകുട്ടികളെക്കാൾ ഉയരമുള്ളവരാകുന്നു. ഒരു വ്യക്തിക്ക് അന്തിമമായി ഉണ്ടാകുന്ന തൂക്കത്തിന്റെ നാല്പ്പതു ശതമാനം ഈഘട്ടത്തിലാണ്സ്വ രൂപപ്പെടുന്നത്. ഈ വളർച്ച മുഖ്യമായും കാണുന്നത് പേശികളിലും അസ്ഥികൂടത്തിലുമാണ്.മസിലുകൾക്ക് കൂടുതൽ ഉറപ്പുണ്ടാകും,തൊണ്ടയിൽ Adams Apple (തൊണ്ടമുഴ) ഈകാലത്തു വളരും.ഒരു വ്യക്തിയുടെ ഉയരം, തൂക്കം, ശരീരഘടന എന്നിവ ജനിതക പാരമ്പര്യജീനുകളെ അനുസരിച്ചായിരിക്കുമെങ്കിലും പോഷകാഹാരത്തിനും വ്യായാമത്തിനും ഇതിൽ വളരെ പ്രധാനമായ ഒരു പങ്കാണുള്ളത്.

കൗമാരത്തിൽ എന്തൊക്കെ വ്യത്യാസങ്ങൾ സംഭവിക്കുന്നു? കൗമാരത്തിൽ എന്തൊക്കെ വ്യത്യാസങ്ങൾ സംഭവിക്കുന്നു? Reviewed by Krishna on November 09, 2023 Rating: 5

No comments:

Powered by Blogger.
TOP