കൗമാരം

ജീവിതത്തിന്റെ വസന്തകാലത്തിലേക്കുള്ള ചവിട്ടുപടിയായി കൗമാരത്തെ കാണാവുന്നതാണ്. ഇതു പുതുമകളുടെയും ആഘോഷങ്ങളുടെയും ഒരു കാലഘട്ടമാണ്. എന്നാൽ ഇതോടൊപ്പം തന്നെ ധാരാളമായി ആരോഗ്യപ്രശ്നങ്ങളും ആകുലതയും അറിഞ്ഞും അറിയാതെയും അനുഭവപ്പെടുന്ന ഒരു സമയവുമാണിത്. അതി നാൽ വിവിധതരത്തിലുള്ള പരിഭ്രമങ്ങളും അനാരോഗ്യകരമായ ജീവിതശീലങ്ങളും മാറ്റി പക്വത നിറഞ്ഞ വ്യക്തിത്വം കെട്ടിപ്പടുക്കേണ്ട കാലമായി ഇതിനെ കരുതാം. ഈ പ്രായത്തിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും ശരീരത്തിലും മനസ്സിലും ചില പരിവർത്തനങ്ങളുമുണ്ടാകുന്നു. ശരീര വളർച്ചയിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നതോടൊപ്പം തന്നെ ലൈംഗിക കാര്യങ്ങളിലും പ്രത്യേക ആകാംക്ഷ ജനിക്കുന്നു. തന്റെ ഭാവി എങ്ങനെയായിരിക്കണം, ഏതുതരം വിദ്യാഭ്യാസം കൊണ്ട് സമൂഹത്തിൽ സ്ഥാനം നേടണം, മറ്റുള്ളവരുടെ ശ്രദ്ധയും സ്നേഹവും എങ്ങനെ പിടിച്ചുപറ്റണം തുടങ്ങിയ ചിന്തകൾ കുരുന്നു ഹൃദയങ്ങളിൽ മൊട്ടിടുന്നു. കുട്ടികൾ ഒരുതരം അനിശ്ചിതത്വത്തിലാണ് ഈ കാലഘട്ടത്തിൽ.ഭാരതീയ ചിന്തകളനുസരിച്ച് കൗമാരം ജ്ഞാനസമ്പാദനത്തിന്റെ കാലമാണ്. ഭാരതീയ ആചാര്യന്മാർ മനുഷ്യജീവിതത്തെ ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നു നാലു ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. ബാല്യം കളിവിനോദങ്ങൾക്കും അക്ഷരാഭ്യാസനത്തിനുമുള്ള കാലമാണെങ്കിൽ, ഒരു വ്യക്തിയുടെ ശാരീരിക മാനസിക വൈകാരിക വികസനത്തിനും വ്യക്തിത്വം രൂപപ്പെടുത്തുന്നതിനുമുള്ള കാലമാണ് കൗമാരം,യൗവനത്തിൽ ധർമാർത്ഥകാമമോക്ഷം വരിക്കാനുള്ള പരിവർത്തനങ്ങളിൽ ഏർപ്പെടണമെന്നും, വാർദ്ധക്യത്തിൽ അധികാരക്കസേരകളിൽ കടിചുതൂങ്ങാനുള്ള പ്രവണതയും ധനസമ്പാദനത്തിനുള്ള വ്യഗ്രതയും മാറ്റി വാനപ്രസ്ഥവും സന്യാസവും സ്വീകരിക്കുന്നതാണ് അഭികാമ്യമെന്നും നിർദ്ദേശിക്കുന്നു.

സമൂഹത്തിൽ മൂല്യബോധമില്ലാത്തവരെയും കള്ളന്മാരെയും മടിയന്മാരെയും സൂത്രക്കാരെയും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെയും ഭീകരന്മാരെയും എല്ലാം സൃഷ്ടിക്കുന്നത് കൗമാരപ്രായത്തിലെ അരക്ഷിതാവസ്ഥയാണ്.

മനുഷ്യജീവിതത്തിന്റെ വിവിധകാലഘട്ടങ്ങളെക്കുറിച്ച് രാജാജി പറഞ്ഞ ഒരു കഥയുണ്ട്. ദൈവം ലോകത്തിലുള്ള സകല ജീവജാ ലങ്ങളെയും സൃഷ്ടിച്ചു. ഈ സൃഷ്ടികളുടെയെല്ലാം നേതാവായി മനുഷ്യനെയും സൃഷ്ടിച്ചു. ബുദ്ധിജീവിയായ മനുഷ്യനു മറ്റു ജീവ ജാലങ്ങളെ അപേക്ഷിച്ച് ആയുസ്സ് വളരെ കുറവായിരുന്നു. മനു ഷ്യനിൽ അനുകമ്പതോന്നിയ ജീവജാലങ്ങൾ ഒന്നിച്ചുചേർന്നു മനുഷ്യന്റെ ആയുസ്സ് അല്പം കൂടി നീട്ടി ലഭിക്കുന്നതിനുള്ള മാർഗ്ഗം ആലോചിച്ചു. ഈ കാര്യം സൃഷ്ടാവിന്റെ സന്നിധിയിൽ പറയാമെന്നു തീരുമാനിച്ചു. ദൈവസന്നിധിയിലെത്തി കാര്യം ഉണർത്തിച്ചു. മനുഷ്യനു കൂടുതൽ ആയുസ്സ്വേ ണമെങ്കിൽ നിങ്ങൾ നിങ്ങളുടെ ആയുസ്സിൽ നിന്നും കുറച്ചു വീതം മനുഷ്യനു നല്കണമെന്നു ദൈവം പറഞ്ഞു. ആര് മനുഷ്യന് ആയുസ്സ് സംഭാവന ചെയ്യും? അവർ കൂട്ടം കൂടിയിരുന്നു പലമാർഗ്ഗങ്ങളും ആലോചിച്ചു. ആദ്യം തന്നെ കുരങ്ങൻ മുമ്പോട്ടുവന്നു. തന്റെ ആയുസ്സിൽനിന്ന് പത്തു വർഷം മനുഷ്യനു ദാനം ചെയ്യാമെന്നു പറഞ്ഞു. ഇതുകേട്ട ക്ഷണത്തിൽ തന്നെ കുതിരതന്റേതിൽനിന്ന് (20) വർഷവും കഴുത തന്റേതിൽനിന്ന് (30) വർഷവും ദാനം ചെയ്യാൻ തയ്യാറായതായി പ്രഖ്യാപിച്ചു. ഇതെല്ലാം ശ്രവിച്ചു കൊണ്ടിരുന്ന പെരുമ്പാമ്പ് ഇഴഞ്ഞിഴഞ്ഞു മുമ്പോട്ടുവന്നു സന്തോഷത്തോടെ തന്റേതായ (40) വർഷവും മനുഷ്യനായി ദാനം ചെയ്തു. മനുഷ്യജീവിതവും ഈ കഥയുമായി താരതമ്യം ചെയ്താൽ മനുഷ്യജീവിതത്തിലെ വിവിധ കാലഘട്ടങ്ങളുമായി ഒരു താദാത്മ്യമുള്ള തായി തോന്നാം. കുരങ്ങിൽ നിന്നും ദാനമായി ലഭിച്ച ആദ്യത്തെ പത്തുവർഷങ്ങളിലേക്കു നോക്കിയാൽ മനുഷ്യന്റെ ബാല്യകാലവുമായി ഈ (10) വർഷത്തിന് സാമ്യമുള്ളതായി തോന്നാം. 

(ആടിയും,പാടിയും,ചാടിയും,തത്തിക്കളിച്ചും ആഹ്ലാദിച്ചും അല്ലലറിയാതെ നടക്കുന്നു.)

ഈ കാലഘട്ടം ചാപല്യങ്ങളുടേതാണ്. തുടർന്നുള്ള ഇരുപതു വർഷങ്ങൾ കുതിരയുടേതുപോലെ ഊർജ്ജസ്വലത നിറഞ്ഞതാണ്. നല്ല കരുത്തും തന്റേടവും ഉള്ള കാലം. ആരുടെയും മുമ്പിൽ തലകുനിക്കാൻ ഇഷ്ടപ്പെടുന്നില്ല. എല്ലാവരുടെയും മുമ്പിൽ ഷൈൻ ചെയ്യാനും കരുത്തോടെ കാര്യങ്ങൾ നിർവ്വഹിക്കുവാനും തന്ത്രപ്പെടുന്ന ഒരു കാലഘട്ടമാണിത്. യൗവനതിളപ്പിൽ വഴിതെറ്റിയാൽ കടിഞ്ഞാൺ ഇല്ലാത്ത കുതിരയെപ്പോലെ ജീവിതം നശിക്കുവാൻ സാദ്ധ്യതയുണ്ട്. മാതാപിതാക്കളുടെയും ഗുരുഭൂതരുടെയും കടിഞ്ഞാൺ സ്വീകരിച്ച് സ്വയം നിയന്ത്രിച്ച് വിവേകത്തോടെ പക്വതയോടെ ജീവിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട കാലഘട്ടമാണിത്.

കഴുതയിൽ നിന്നു ലഭിച്ച് അടുത്ത കാലഘട്ടത്തിൽ ഭാര്യയോടും മക്കളോടും സമൂഹത്തോടും ഉള്ള കടപ്പാടുകൾ നിർവ്വഹിക്കുവാൻ വേണ്ടി ഒരു കഴുതയെപ്പോലെ അദ്ധ്വാനിക്കുന്നു. നിശ്ശബ്ദമായിയെല്ലാം സഹിക്കുന്നു. അതിൽ സന്തോഷിക്കുന്നു. ജീവിത തോണിയെ മുമ്പോട്ടു നയിക്കുന്ന മക്കൾ വിജ്ഞാനികളായി ജോലി ക്കാരായി, വിവാഹിതരായി സന്തോഷത്തോടെ എല്ലാം കാണുന്നു. ഇനിയുള്ള കാലം ഇരകിട്ടിയ പെരുമ്പാമ്പിനെപ്പോലെ ശാന്തമായി സമാധാനമായി മാളത്തിൽ ഒതുങ്ങിക്കഴിയുന്നു.

ജീവിതത്തിലെ ഓരോ ഘട്ടവും അതാതിന്റെതായ പ്രാധാന്യം അർഹിക്കുന്നു. ഓരോ കാലഘട്ടത്തെയും ശാന്തതയോടെ നേരിടുവാനും അംഗീകരിക്കുവാനും വിശ്വസ്തതയിൽ ജീവിയ്ക്കാനും പഠിക്കണം. ഇതിനു സുദൃഢമായ വിശ്വാസവും നിരന്തരമായ പ്രവർത്ത നങ്ങളും എല്ലാത്തിലും ഉപരിയായി ദൈവാശയവും വേണം.

കൗമാരം കൗമാരം Reviewed by Krishna on November 07, 2023 Rating: 5

1 comment:

Powered by Blogger.
TOP