1. പുരുഷന്റെ ലൈംഗികാവയവ ഘടന
പുരുഷന്റെ ലൈംഗികാവയവങ്ങളിൽ പ്രധാനപ്പെട്ടത് പുരുഷലിംഗവും (Penis) വൃഷണങ്ങളും (Testicles) ആണ്. ലിംഗം (Penis) പുക്കിളിന്റെ ഭാഗത്തുനിന്ന് ഏതാണ്ടൊരു ചാൺ താഴെ നാഭിക്കടിയിൽ കാണുന്ന അവയവമാണ് ലിംഗം ഉദ്ധരിക്കാത്ത ലിംഗത്തിനു സാധാരണ 3-4 ഇഞ്ച് നീളമുണ്ടായിരിക്കും. ലിംഗം ഉദ്ധരിച്ചു നില്ക്കുമ്പോൾ ഇതിനു 5-7 ഇഞ്ച് നീളം കാണുന്നു. ഇതു ശരാശരി വലുപ്പമാണ്. ചിലരിൽ ഇതു കൂടിയോ കുറഞ്ഞോ ഇരിക്കും.വലുപ്പം കുറഞ്ഞതുകൊണ്ട് പരിഭ്രമിക്കേണ്ട യാവശ്യമില്ല. ലിംഗ വലുപ്പവും ലൈംഗിക സംതൃപ്തിയുമായി ഒരു ബന്ധവുമില്ല. പുരുഷലിംഗം സ്പോഞ്ചുപോലുള്ള ഉദ്ധാരണ കലകളാൽ നിർമ്മിക്കപ്പെട്ടതാണ്. ഈ പേശീകലകളിൽ അനേകം രക്തധമനികളുണ്ട്. ലൈംഗിക വികാരമുണ്ടാകുമ്പോൾ ഈ ധമനികളിലേക്ക് രക്തം ഇരച്ചു കയറുന്നതുകൊണ്ടാണ് ലിംഗം ഉദ്ധരിച്ച് (Erection) വലുതാകുന്നത്. പുരുഷലിംഗത്തിന്റെ അഗ്രഭാഗത്തിന് മകുടം എന്നാണു പറയുന്നത്. ഈ മകുടവും (Corona) ലിംഗവും ചേരുന്ന ഭാഗത്തൊരു വലയം ഉണ്ട്. ഇതിനു Coronal Ridge എന്നുപറയുന്നു. ഈ മകുടം (Corona) മൃദുലവും ശക്തവുമായ സ്പർശനശേഷിയുള്ളതാണ്. ഇതിനെ മൂടിയിരിക്കുന്ന അചർമ്മം (prepuse) പുറകോട്ട് നീക്കിയാലേ coronal ridge കാണാൻ കഴിയൂ. ലിംഗാഗ്രചർമ്മം രണ്ടു മടക്കുകളായി സ്ഥിതിചെയ്യുന്നു. എങ്കിലെ പുറകോട്ടു നീക്കാൻ കഴിയൂ. ചുരുക്കം ചിലരുടെ ലിംഗാ ഗ്രചർമ്മം പുറകോട്ടു നീക്കാൻ കഴിയാത്ത അവസ്ഥയിൽ സ്ഥിതിചെയ്യുന്നു. ഈ അവസ്ഥയ്ക്ക് ഫൈമോറിസ് (Phymoris) എന്നാണു പറയുന്നത്. ഇവർ വിവാഹിതരാകുമ്പോൾ ലൈംഗികബന്ധം പ്രയാസമുള്ളതായിത്തീരും ലിംഗാഗ്രചർമ്മത്തിന്റെ ഇറുകിപ്പിടുത്തം കൊണ്ട് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ലിംഗത്തിന് വേദനയും വീക്കവും സംഭവിക്കാം. ഒരു ലഘു ശസ്ത്രക്രിയയിലൂടെ (Circumcision) ലിംഗാഗ്രചർമ്മം നീക്കം ചെയ്യാവുന്നതാണ്. പരിച്ഛേദനം ഒരു മതപരമായ ചടങ്ങായി നടത്തുന്നവരുണ്ട്.അബ്രാഹത്തിന്റെ ദൈവത്തെ ഏറ്റുപറയുന്നതിന്റെ അടയാളമായി യഹൂദർ പരിച്ഛേദനം നടത്തുന്നു. ഇസ്ലാമുകളും ഈ ചടങ്ങ് സ്വീകരിച്ചു. ഇതബിനത്ത് കല്ല്യാണമായി,ആഘോഷമായി നടത്തുന്നു.മൂത്രസഞ്ചിയിൽ നിന്നും മൂത്രം പുറത്തേയ്ക്കൊഴുകുന്നതിനുള്ള നാളം ലിംഗത്തിനുള്ളിലാണ്. ബീജനിർഗമനത്തിനും ഇതേ അവയവം തന്നെ. അഗ്രചർമ്മത്തിന്റെ (Foreskin) അടിയിലായി വെളുത്ത പശിമയുള്ള ഒരു ദ്രാവകം (Spegma) ഉറഞ്ഞുകൂടാറുണ്ട്.ഇതു ദുർഗന്ധമുണ്ടാക്കുന്നതാണ്. അതിനാൽ ആ ഭാഗം വൃത്തിയായി കഴുകിക്കളയണം. അല്ലാത്തപക്ഷം ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതു കൂടാതെ ലിംഗാർബുദത്തിന് കാരണമാകാം. ലിംഗാഗ്രചർമ്മം നീക്കിയവരിൽ ലിംഗാർബുദം കാണാറില്ല.
Male Reproductive Organs
വൃഷണങ്ങൾ (Testis)
ലിംഗത്തിനു താഴെയായി അണ്ഡാകൃതിയിലുള്ള ഒരുജോടി വൃഷണങ്ങൾ, വൃഷണസഞ്ചിയിൽ (Scrotum) സ്ഥിതിചെയ്യുന്നു. ഈ വൃഷണസഞ്ചി (scrotum) കട്ടിയുള്ള ചർമ്മം കൊണ്ട് നിർമ്മിതമാണ്. അതിനു ചുരുങ്ങാനും അയഞ്ഞുകിടക്കാനും കഴിവുണ്ട്. തണുപ്പുള്ളപ്പോൾ ലിംഗത്തിന്റെ ചുവടുഭാഗത്ത് പറ്റിച്ചേർന്നിരിക്കും. ചൂടുള്ള അവസരങ്ങളിൽ അയഞ്ഞു തൂങ്ങിക്കിടക്കുന്നു. ഇതു രോഗമായി കരുതേണ്ടതില്ല. വൃഷണസഞ്ചിയിലെ ഊഷ്മാവ് ശരീരത്തിലുള്ളതിനേക്കാൾ രണ്ടു ഡിഗ്രി കുറഞ്ഞിരിക്കും. ബീജോൽപാദനം നടക്കുന്നത് ഇവിടെയാണ്. ശരീരത്തിനുള്ളിലെ 37°C ഊഷ്മാവ് ബീജോൽപാദനത്തെ നശിപ്പിക്കുന്നതുകൊണ്ടാവാം പ്രകൃതി പുരുഷന്റെ ഈ അവയവം ശരീരത്തിന് വെളിയിലാക്കിയിരിക്കുന്നത്. ജനനത്തിനു മുമ്പ് വൃഷണങ്ങൾ ശിശുവിന്റെ ഉള്ളിൽ അധോഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രസവശേഷമാണ് ഇതു താഴോട്ട് ചലിച്ച് വൃഷണസഞ്ചിയിൽ എത്തിച്ചേരുന്നത്. ഓരോ വൃഷണത്തിനും ശരാശരി 4 സെ.മീ. നീളവും 3 സെ.മീ. കനവും 2സെ.മീ. വീതിയും,15 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. വൃഷണങ്ങൾ ചിലപ്പോൾ താഴോട്ട് ഇറങ്ങിവരാതെ ഉള്ളിൽ തടയപ്പെടാം. അങ്ങനെയുള്ള ആൺകുട്ടികൾ പിറക്കുമ്പോൾ പെൺകുട്ടിയെപ്പോലെയായിരിക്കും. അങ്ങനെയുള്ളവരാണ് കൗമാരപ്രായത്തിൽ ഓപ്പറേഷൻ കൊണ്ട് ആൺകുട്ടിയായി തീരുന്നത്. ചിലരിൽ വൃഷണ സഞ്ചിയിൽ വൃഷണം ഇല്ലാത്ത അവസ്ഥ കാണാം. ചിലപ്പോൾ ഒരെണ്ണമേ ഉണ്ടാകൂ. പ്രസവമുറിയിൽ വച്ചുതന്നെ ഡോക്ടറിന്റെ ശ്രദ്ധയിൽ പെടാറുണ്ട്. ഒരു വൃഷണം മാത്രമേയുള്ളൂവെന്ന കാരണത്താൽ ഉല്പാദനശേഷി കുറയുന്നില്ല. എന്നാൽ വൃഷണങ്ങൾക്ക് പരിക്കോ ചതവോ പറ്റിയാൽ,അതുപോലെ മുണ്ടിനീര് (Mumps) എന്ന രോഗം ഉണ്ടാവുകയോ ചെയ്താൽ ഉല്പാദനശക്തി കുറയാം.വൃഷണങ്ങൾ രണ്ടും ഉള്ളിലായാലും അതു നിസ്സാരമായി കരുതരുത്. അതുമൂലം വന്ധ്യത ഉണ്ടാകുന്നു.ഒരെണ്ണം വളരെ ചെറുതാണെങ്കിൽ ഡോക്ടറുമായി ആലോചിക്കേണ്ടതാണ്.അധിവൃഷണിക (Epidilymis) വൃഷണങ്ങളുടെ മുകൾഭാഗത്തായി,നിവർത്തിയാൽ നാല് മീറ്ററിലധികം നീളമുള്ള ചുരുക്കിക്കൂട്ടി വച്ചിരിക്കുന്ന കുടലുകളാണിവ. വൃഷണങ്ങളിൽ ഉല്പാദിപ്പിക്കുന്ന ബീജങ്ങൾ ഇവിടെ സംഭരിക്കുന്നു.
ബീജനാളി (Vas Defferens) ഇത് Epididymis നോട് ബന്ധപ്പെട്ട ഒരു കുഴലാണ്. ഇതു വൃഷണസഞ്ചയിലൂടെ ഉൾഭാഗത്തു നിന്ന് പുറപ്പെട്ട് ലിംഗത്തിന്റെ ചുവടുഭാഗത്തായി അസാനിക്കുന്നു. വൃഷണത്തിലുണ്ടാകുന്ന ബീജങ്ങൾ സഞ്ചരിക്കുന്നതിനാണ് ഈ നാളം. ഈ നാളം മുറിച്ചാണ് പുരുഷന്മാരിൽ വന്ധീകരണ ശസ്ത്രക്രിയ നടത്തുന്നത്.
ബീജസംഭരണം (Seminal Vesicle)
ഏകദേശം 3cc ഉൾക്കൊള്ളുന്ന ഈ സംഭരണിയിൽനിന്നും ഒരു ദ്രാവകവും കൂടി ബീജത്തോട് ചേർത്ത്,ഒരു കൊഴുത്ത ദ്രാവകമായിത്തീരുന്നു.
പുരുഷഗ്രന്ഥി (Prostat Glands)
മൂത്രസഞ്ചിക്കു താഴെയായി, മൂത്രനാളവും ബീജനാളവും സന്ധിക്കുന്നിടത്തായി സ്ഥിതിചെയ്യുന്നു. ഈ ഗ്രന്ഥിയും ഒരുദ്രാവകം ഉല്പാദിപ്പിച്ച് ബീജത്തോട് ചേർക്കുന്നുണ്ട്.
കൗമാരപ്രായമാകുന്ന ആൺകുട്ടികളുടെ ലിംഗം, വൃഷണങ്ങൾ എന്നിവയ്ക്ക് വലുപ്പം വർദ്ധിക്കുന്നു. ശാരീരിക വളർച്ചയിലേക്ക് നീങ്ങുന്നതോടെ വൃഷണങ്ങളിൽ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ നടക്കുന്നു. ബീജോല്പാദനം നടക്കാൻ ആരംഭിക്കുന്നു. വൃഷണങ്ങൾ രാവും പകലും ബീജോല്പാദനം നടത്തിക്കൊണ്ടിരിക്കും.ഒരിക്കൽ ഈ കഴിവ് കിട്ടിയാൽ എത്ര പ്രായമായാലും ഈ ശക്തി തീരെ ഇല്ലാതാകുന്നില്ല. പ്രായപൂർത്തിയായ ഒരു പുരുഷനിൽ നിന്നും പുറത്തുവരുന്ന ഒരു സി.സി (1 cc) ബീജത്തിൽ, ബീജത്തിന്റെ എണ്ണം 100-120 മില്യൻ വരെയായിരിക്കും.
പുരുഷലൈംഗിക ഹോർമോണുകളായ ആൻഡ്രോജൻ (Androgen) ടെസ്റ്റോസ്റ്റിറോൺ (Testosteron) എന്നിവ വൃഷണങ്ങളിൽ ഉല്പാദിപ്പിക്കപ്പെടുന്നു. അതുമൂലം കൗമാരപ്രായത്തിൽ ലൈംഗി കവികാസത്തിന്റെ ആദ്യലക്ഷണങ്ങൾ കാണുവാൻ തുടങ്ങുന്നു. ആൻഡ്രോജൻ ഹോർമോണിന്റെ സ്വാധീനത്താലാണ് മുഖത്തും,നെഞ്ചത്തും,കക്ഷത്തും,ഗുഹ്യഭാഗത്തും രോമവളർച്ച ഉണ്ടാകുന്നതും,ശബ്ദം മുഴക്കമുള്ളതായി തീരുന്നതും ശുക്ലസ്ഖലനം സംഭവിക്കുന്നതും മറ്റും ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ സ്വാധീനം കൊണ്ട്, ലൈംഗിക വികാരത്തിനും ഉല്പാദനശേഷിക്കും ആരംഭ മിടുന്നു.
Reviewed by Krishna
on
November 15, 2023
Rating:


.jpeg)
No comments: