ആൺകുട്ടികളിൽ വരുന്ന മാറ്റങ്ങൾ

മസിലുകൾക്ക് കൂടുതൽ ഉറപ്പുണ്ടാകുന്നു. മുഖത്തു ചെറിയ രോമങ്ങൾ കണ്ടുതുടങ്ങുന്നു കക്ഷത്തിലും കാലുകളുടെ ഇടയിലും നെഞ്ചിലും രോമങ്ങൾ വളരും ശബ്ദത്തിൽ വ്യത്യാസം വരുന്നു കൂടെക്കൂടെ ലിംഗം (Penis) ഉദ്ധരിക്കപ്പെടുന്നതായി അനുഭവപ്പെടുന്നു. രാവിലെ ഉണരുമ്പോഴും വികാരങ്ങൾ ഉണ്ടാകുമ്പോഴും മറ്റുമാണ് ഇതു സംഭവിക്കുന്നത്.ശരീരത്തിന്റെ സ്വാഭാവികമായ ഒരു പ്രതികരണമാണിത്.അതോടൊപ്പം തന്നെ (Penis) ലിംഗത്തിന്റെ ഇരുവശത്തുമുള്ള വൃഷണ (scortal sac) സഞ്ചികളും അതിനുള്ളിൽ വൃഷണങ്ങളും (Testis) വലുതാകുന്നു കൗമാരകാലത്ത് ശരീരത്തിലെ മറ്റെല്ലാ ഗ്രന്ഥികളുടെയും പോലെതന്നെ ഉല്പാദനഗ്രന്ഥികളും പ്രവർത്തിക്കുന്നതിനാലാണ് ഈ മാറ്റങ്ങൾ കാണുന്നത്.ചിലപ്പോൾ ഉറക്കത്തിൽ നിന്നുണരുമ്പോൾ അടിവസ്ത്രങ്ങൾ നനഞ്ഞിരിക്കുന്നതായി കാണാം.ശുക്ലം എന്നറിയപ്പെടുന്ന പുരുഷസവം ഉണ്ടായിത്തുടങ്ങുന്നതിന്റെ ലക്ഷണമാണിത്.ഇതിനെ സ്വപ്നസ്ഖലനം എന്നുപറയുന്നു.ഇതു സ്വാഭാവികമാണ്.പൂർണ്ണമായി പുരുഷനാകുന്നതിന്റെ ലക്ഷണമാണിത്.അതായത് ഒരു കുഞ്ഞിന്റെ അച്ഛനാകുവാൻ ശാരീരികമായി കഴിവുണ്ടായി എന്നതാണ് ഇതിൽനിന്നും മനസ്സിലാക്കേണ്ടത്.കൗമാരദശയിൽ കുട്ടികൾക്ക് സ്വാഭാവികമായുണ്ടാകുന്ന സ്വപ്നസ്ഖലനം മൂലം ശരീരത്തിന് യാതൊരു തകരാറും സംഭവിക്കുന്നില്ല.ഇതൊരു രോഗമല്ല.അദ്ധിയുമല്ല. ആരോഗ്യപരമായ വളർച്ചയുടെ ലക്ഷണമാണ്.

ആൺകുട്ടികളിൽ വരുന്ന മാറ്റങ്ങൾ ആൺകുട്ടികളിൽ വരുന്ന മാറ്റങ്ങൾ Reviewed by Krishna on November 14, 2023 Rating: 5

No comments:

Powered by Blogger.
TOP