2.സ്ത്രീയുടെ ലൈംഗികാവയവ ഘടന
ഒരു പെൺകുട്ടിയുടെ ലൈംഗികാവയവ പക്വത പ്രാപിക്കുകയും കർമ്മനിരതമാകുകയും ചെയ്യുന്നത് കൗമാരപ്രായത്തിലാണ്. എന്ന് ഒരു പെൺകുട്ടിയിൽ ഉല്പാദനശക്തി ഉണ്ടാകുന്നുവോ അന്ന് കൗമാരം ആരംഭിക്കുന്നു.പാരമ്പര്യം,ഭക്ഷണം,കാലാവസ്ഥ ഇവയെ ആശ്രയിച്ച് ഈ വളർച്ച നേരത്തെയോ വൈകിയോ ആകാം.
Female Reproductive Organs
ഒരു സ്ത്രീയുടെ ലൈംഗികാവയവങ്ങളെ ആന്തരികാവയവങ്ങളും ബാഹ്യാവയവങ്ങളും എന്ന് രണ്ടായി തിരിക്കാവുന്നതാണ്. അതായത് പുറമെ കാണുന്ന അവയവങ്ങളും ശരീരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന അവയവങ്ങളും.ലൈംഗിക പ്രവർത്തനങ്ങൾക്കായുള്ള അവയവങ്ങൾ ഉപരിതലത്തും ജീവനുൾക്കൊള്ളുന്ന അണ്ഡത്തെ കാത്തുസൂക്ഷിക്കുന്ന അവയവങ്ങൾ ഉൾഭാഗത്തും സ്ഥിതിചെയ്യുന്നു. ഇവയെ പരസ്പരം യോജിപ്പിക്കുന്ന നാളമാണ് യോനി (Vagina) അരക്കെട്ടിൽ ഇടുപ്പെല്ലിനുള്ളിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അണ്ഡാശയങ്ങൾ(Overies,അണ്ഡവാഹിനിക്കുഴലുകൾ (Fallopian tubes) ഗർഭാശയം (Uterus) യോനി (Vagina) ഇവയാണ് ആന്തരാവയവങ്ങൾ.
Pituitary Control of Overy
അണ്ഡാശയങ്ങൾ (Overies)
ഗർഭാശയത്തിന്റെ ഇരുവശത്തും സ്ഥിതിചെയ്യുന്ന ബദാം കുരുവിന്റെ ആകൃതിയിലുള്ള രണ്ടവയവങ്ങളാണ് അണ്ഡാശയങ്ങൾ.3 സെ.മീ. നീളവും 1.5 സെ.മീ.വീതിയും 1 സെ.മീ. കനവും 6-8 ഗ്രാം തൂക്കവും ഉണ്ടായിരിക്കും.കൗമാരദിശയിൽ അണ്ഡാശയങ്ങൾ പ്രവർത്തിക്കാൻ തുടങ്ങുന്നു. അണ്ഡാശയത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന സ്ത്രീഹോർമോണുകൾ ജനനേന്ദ്രിയത്തിന്റെ തുടർന്നുള്ള വികാസങ്ങളുടെ മേൽനോട്ടം വഹിക്കുന്നു.ഈസ്ട്രോജൻ,പ്രോജസ്റ്റിറോൺ എന്നീ ഹോർമോണുകൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് കൗമാരപ്രായത്തിൽ രൂപവും ഭാവവും നല്കുന്നു. ഉല്പാദനക്ഷമങ്ങളായ അനേകംഅണ്ഡങ്ങളെ ഉൾക്കൊള്ളുന്ന ഒരു പ്രധാനപ്പെട്ട ജോലിയും അണ്ഡാശയത്തിനുണ്ട്.കൗമാപ്രായത്തിൽ അണ്ഡാശയത്തിൽ അത്ഭുതം തന്നെ നടക്കുന്നു വെന്നു പറയാം.ഒരണ്ഡം വളർന്ന് രണ്ടാഴ്ചക്കകം ഉല്പാദനക്ഷമ മായിത്തീരുന്നു. അണ്ഡം പക്വത പ്രാപിച്ചു കഴിയുമ്പോൾ അതിനെ അണ്ഡാശയവുമായി ബന്ധിച്ചിരിക്കുന്ന ആവരണം പൊട്ടി പുറവന്ന് അണ്ഡവാഹിനിക്കുഴലിൽ എത്തുന്നു.ഓരോ മാസത്തിലും ഓരോ അണ്ഡം പക്വത പ്രാപിക്കുന്നു.ഇതു പുറത്തുവരുന്നതിനെ അണ്ഡാഗമനം എന്നുപറയുന്നു. സാധാരണഗതിയിൽ ഒരിക്കൽ വലത്തെ അണ്ഡാശയത്തിൽ നിന്നാണ് അണ്ഡം പക്വത പ്രാപിക്കുന്നതെങ്കിൽ അടുത്തമാസത്തിൽ ഇടത്തെ അണ്ഡാശയത്തിൽ നിന്നായിരിക്കും അണ്ഡം പുറത്തുവരിക.ചുരുക്കം ചിലയവസരങ്ങളിൽ രണ്ട് അണ്ഡങ്ങൾ ഒരേസമയം പുറത്തുവരാറുണ്ട്. ഈ നാളുകളിൽ ബീജസങ്കലനം നടക്കുമ്പോഴാണ് ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നത്. അണ്ഡത്തിന് വളരെ ചെറിയ ഒരു ഗോളത്തിന്റെ ആകതിയാണുള്ളത്. ഇതിനു ചലനശക്തി വളരെ കുറവാണ്.അണ്ഡാശയത്തിൽനിന്നും അണ്ഡവാഹിനിക്കുഴലുകളിലേക്ക് പക്വമായ അണ്ഡം വിസർജ്ജിക്കുന്നു. അണ്ഡവാഹിനിക്കുഴലുകളിൽ വച്ച് പുരുഷബീജവുമായി സംയോജിച്ച് ഗർഭധാരണം നടക്കുകയോ അല്ലാത്തപക്ഷം പുറന്തള്ളപ്പെടുകയോ ചെയ്യുന്നു.
അണ്ഡവാഹിനിക്കുഴലുകൾ (Fallopian Tubes)
ഗർഭാശയത്തിൽ ഇരുവശങ്ങളിലുമായി കാണപ്പെടുന്ന നേരിയകുഴലുകളാണിത്.ഓരോ കുഴലിന്റെയും അഗ്രം കൈവിരലുകൾ പോലെ പലതായി വിഭജിക്കപ്പെട്ടിരിക്കുന്നു.അവ നിവർത്തിയ കുടപോലെ അണ്ഡാശയങ്ങളുടെ മുകളിൽ കാണപ്പെടുന്നു. അണ്ഡം പക്വത പ്രാപിച്ച് അണ്ഡാശയത്തിൽ നിന്നും വേർപെട്ടുവരുമ്പോൾ അണ്ഡവാഹിനിക്കുഴലുകളുടെ വിരൽപോലെയുള്ള അഗ്രം ചലിപ്പിക്കുകയും അണ്ഡത്തെ അതിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യുന്നു. അണ്ഡവാഹിനിക്കുഴലിന്റെ ഇടതുഭാഗത്ത് ചെറുരോമങ്ങൾ പോലെ മാംസനാരുകൾ കാണാവുന്നതാണ്. ഇവ മുമ്പോട്ടും പിമ്പോട്ടും താളം തെറ്റാതെ ചലിപ്പിച്ച് അണ്ഡത്തെ ഗർഭാശയത്തിലേക്ക്ന
യിക്കുന്നു.സന്താനോല്പാദനത്തെ നിരോധിക്കുന്നതിനുള്ള ശസ്ത്രക്രിയ (Salphingectony) നടത്തുന്നത് ഈ കുഴലിലാണ്. ഈ കുഴലിന് എന്തെങ്കിലും തകരാറുണ്ടായാൽ സ്വാഭാവിക രീതിയിൽ ഗർഭധാരണം നടക്കുകയില്ല.
ഗർഭാശയം (Uterus)
സ്ത്രീയുടെ ഉല്പാദനേന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണിത് കൗമാരപ്രായത്തിലെത്തുമ്പോൾ പെൺകുട്ടിയുടെ ഗർഭപാത്രത്തിന് 3 ഇഞ്ച് നീളവും 2 ഇഞ്ച് വീതിയും ഒരിഞ്ച് കനവും 35-40 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. ഗർഭാശയത്തിന് മുകൾഭാഗം കീഴ്ഭാഗം ഒരു കുഴലിന്റെ ആകൃതിയിൽ അല്പം നീണ്ടുമിരിക്കും. വീതികൂടിയും താഴോട്ടു വരുംതോറും വീതികുറഞ്ഞും ഏറ്റവും കീഴ്ഭാഗം ഒരു കുഴലിന്റെ ആകൃതിയിൽ അല്പം നീണ്ടുമിരിക്കും. ഗർഭാശയത്തിന്റെ ഉള്ളറ ഏതാണ്ട് തലകീഴായുള്ള ഒരു ത്രികോണത്തിന്റെ ആകൃതിയിലായിരിക്കും. ഭ്രൂണത്തെ സ്വീകരിക്കുക, ഭ്രൂണത്തിന്റെ വളർച്ചയ്ക്കാവശ്യമായ പരിതസ്ഥിതി ഒരുക്കുക, ശിശുവിന്റെ വളർച്ച പൂർത്തിയാകുമ്പോൾ അതിനെ പുറത്തേക്ക് നയിക്കുക എന്നിവയാണ് ഗർഭാശയത്തിന്റെ ജോലി. 3-4 kg.തൂക്കം വരുന്നതുവരെ ഗർഭസ്ഥശിശുവിന് സസുഖം ജീവിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഗർഭാശയത്തിനുണ്ട്.ഗർഭസ്ഥശിശു 9 മാസം സുരക്ഷിതമായി കഴിയുന്നത് ഇവിടെയാണ്.ദൃഢവും എന്നാൽ മാർദ്ദവമേറിയതുമായ മാംസപേശികളാലാണ് ഗർഭാശയം നിർമ്മിച്ചിരിക്കുന്നത്.
യോനീനാളം (Vagina)
ഗർഭാശയത്തെ ബാഹ്യ ജനനേന്ദ്രിയങ്ങളോട് ബന്ധിപ്പിക്കുന്ന മാംസനിർമ്മിതമായ ഒരു കുഴലാണ് യോനി (Vagina) ഇതിനു 331/2 ഇഞ്ച് നീളമുണ്ട്. ആർത്തവം പുറത്തുപോകുന്നതിനും ബീജസ്വീകരണത്തിനും ഗർഭസ്ഥശിശു ലോകത്തിലേക്ക് കടന്നുവരുന്നതിനും യോനീനാളം സഹായിക്കുന്നു. ഉള്ളിലേക്ക് പോകുംതോറും വിസ്താരം കൂടി ഏറ്റവും ഉള്ളിലെ അറ്റം ഗർഭാശയനാളത്തെ (cervix) വലയം ചെയ്തുകൊണ്ടാണ് ഈ നാളം സ്ഥിതിചെയ്യുന്നത്.യോനീനാളത്തിന്റെ ഭിത്തിയിൽ ധാരാളം രക്തധമനികളും പേശി കളുമുണ്ട്. യോനി ഇടുങ്ങിയതും അതിന്റെ ഭിത്തി നല്ല ഉറപ്പുള്ളതുമാണ്.ഇതിന്റെ ഭിത്തികൾ തമ്മിൽ തൊട്ടുരുമ്മിയിരിക്കും.ഇതിന്റെ ഉൾഭിത്തിയിൽ ഗ്രന്ഥികളൊന്നുമില്ല. യോനീമുഖത്തുള്ള ബർത്തോലിൻ ഗ്രന്ഥിയും മറ്റു ഗ്രന്ഥികളും ഉല്പാദിപ്പിക്കുന്ന ദ്രാവകം കൊണ്ട് യോനിയുടെ ഉൾഭാഗം നനവുള്ളതായിരിക്കും.ഈ നനവ് പുരുഷ സംഭോഗത്തിന് സഹായകരമാണ്.
യോനീമുഖം (Vaginal orifice)
യോനീനാളം പുറത്തേക്ക് തുറക്കുന്ന ഭാഗം ദീർഘവൃത്താകൃതിയിലാണ്. ഇതിനു യോനീമുഖം എന്നുപറയുന്നു. ഇതിനെ ഭാഗികമായി മൂടിയിരിക്കുന്ന പാടപോലുള്ള ഭാഗത്തിന് കന്യാചർമ്മം (Hymen) എന്നുപറയുന്നു. ഇതിന്റെ വലിപ്പത്തിനും, ഘടനയ്ക്കും ഘനത്തിനും വ്യക്തിപരമായ വ്യത്യാസമുണ്ട്.ഇതിന്റെ മദ്ധ്യത്തിൽ ഒരു ചെറിയ ദ്വാരവുമുണ്ടായിരിക്കും.ആർത്തവരക്തം ഈ ദ്വാരത്തിലൂടെയാണ് പുറത്തേക്കു പോകുന്നത്. കന്യകാ ചർമ്മത്തെ സംഭോഗം ചെയ്യാത്ത കന്യകയുടെ ലക്ഷണമായി കരുതിയിരുന്നു എന്നാൽ ഓട്ടം, നീന്തൽ, മരം കയറ്റം, പർവ്വതാരോഹണം, കുതിരസവാരി എന്നീ കളികളും വിനോദ വ്യായാമങ്ങളും കന്യാചർമ്മം പൊട്ടിപ്പോകുന്നതിന് ഇടയാകാം. കൂടാതെ ആർത്തവസമയത്ത് (Tampon) റ്റബോൺ ഉപയോഗിക്കുന്നതുമൂലവും (D & C) എന്ന ശസ്ത്രക്രിയ ചെയ്യുമ്പോഴും ഫംഗസ് (fungus) രോഗം മൂലം ചൊറിച്ചിലനുഭവപ്പെടുമ്പോഴും കന്യാചർമ്മം പൊട്ടാനിടയുണ്ട്. അതിനാൽ കന്യാചർമ്മം ഇല്ല എന്നത് ഒരു സ്ത്രീപുരുഷനുമായി ബന്ധപ്പെട്ടുവെന്നതിന് യാതൊരു തെളിവുമല്ല.
വലിയ ഭഗാധരങ്ങൾ (Labia Majora)
കട്ടിയുള്ളതും വൃത്താകൃതിയുള്ളതും മാംസളവുമായ ടിഷ്യു കൊണ്ട് നിർമ്മിതവും ഭഗദ്വാരത്തെ മൂടി സൂക്ഷിക്കുന്നതിനുമായി ഇരുവശത്തുമായി കാണുന്നതാണ് വലിയ ഭഗാധരങ്ങൾ.
ചെറിയ ഭഗാധരങ്ങൾ (Labia Minora)
ബാഹ്യമായി കാണാവുന്ന വലിയ ഭഗാധരങ്ങൾ മാറ്റിയാൽ കാണുന്ന ഭാഗമാണ് ചെറിയ
മൂത്രദ്വാരം (Urethra)
ഭഗദ്വാരത്തിന് അല്പം മുകളിലായി മൂത്രവിസർജ്ജനത്തിനുള്ള ദ്വാരമാണിത്
കൃസരി (Clitoris)
പുരുഷലിംഗത്തിന് സമാനമായി കാണപ്പെടുന്ന ഈ അവയവത്തിന് ഒരു പയർമണിയുടെ വലുപ്പമുണ്ട്. ഇതു സൂക്ഷ്മമായ സ്പർശ നബോധമുള്ള മാംസപേശികൾ കൊണ്ട് ഉണ്ടാക്കിയിരിക്കുന്നു. ഇതിനു ഉല്പാദനവുമായ ബന്ധമില്ല. എങ്കിലും ദാമ്പത്യത്തിൽ ഒന്നാകുക എന്ന അനുഭവത്തിന് ഈ അവയവം വലിയ പങ്കുവഹിക്കുന്നു. ലൈംഗിക വികാരോത്തേജനം നല്കുന്നു. ഈ അവയവത്തിന്മേലുള്ള സ്പർശനം ലൈംഗിക രസാനുഭൂതി ഉണ്ടാക്കുന്നു.
യോനീമുഖത്തിൽ നിന്നും ഏകദേശം ഒന്നരയിഞ്ച് താഴെ യാണ് മലദ്വാരം,യോനീദ്വാരത്തിനും മലദ്വാരത്തിനും ഇടയ്ക്കുള്ള ഭാഗത്തിന് പെരിണിയം എന്നുപറയുന്നു. പ്രസവസമയത്ത് സൂക്ഷിച്ചില്ലെങ്കിൽ ഇവിടെ കീറലുണ്ടാകാൻ സാദ്ധ്യതയുണ്ട്. ബർത്തലോമിയൻ ഗ്രന്ഥി, വെസ്റ്റിബൾസ് ഇവയെ ഉല്പാദകാവയവങ്ങൾ എന്ന നിലയിൽ പരിഗണിക്കേണ്ടതില്ല.
സ്തനങ്ങൾ
കൗമാരത്തിന്റെ തുടക്കത്തിൽ സ്തനഗ്രന്ഥികൾ വളരുവാൻ തുടങ്ങുന്നു. ശരീരം പൂർണ്ണ വളർച്ചയിലെത്തുന്നതുവരെ സ്തനങ്ങളും വളർന്നുകൊണ്ടിരിക്കും. പാല് ഉല്പാദിപ്പിക്കുക എന്നതാണ് സ്തനങ്ങളുടെ മുഖ്യധർമ്മം. അതിനാൽ സ്തനങ്ങളിൽ ധാരാളം പാലറകളും അവയുമായി ബന്ധപ്പെട്ട പാൽക്കുഴലുകളുമുണ്ട്. ഇവയ്ക്കിടയിൽ ധാരാളം കൊഴുപ്പ് ശേഖരിച്ചിരിക്കും. അതിനാൽ സ്തനങ്ങൾ മാംസളമായ ഉറപ്പോടും മൃദുലതയോടെയും ഇരിക്കുന്നു. ഗർഭധാരണത്തോടെ സ്തനങ്ങൾ കൂടുതൽ മൃദുലമാകുകയും വികസിക്കുകയും പാൽ ഉല്പാദനം ആരംഭിക്കുകയും ചെയ്യുന്നു. സ്തനങ്ങളുടെ മദ്ധ്യഭാഗത്ത് ചുളിഞ്ഞ് കട്ടിയുള്ള ഭാഗത്ത് മുലഞ്ഞെട്ടിൽ മുലപ്പാൽ പുറത്തേക്കുവരുന്നതിനായി ധാരാളം ചെറുസുഷിരങ്ങളുണ്ട്. മുലക്കണ്ണിനു ചുറ്റുമായി ഇരുണ്ട നിറത്തിൽ കാണുന്ന ഭാഗത്തെ മുലക്കണ്ണ് (Areola) എന്നുപറയുന്നു. മുലക്കണ്ണിനുള്ള ഒരു വൈകല്യമാണ് റിട്രാക്ടഡ് നിപ്പിൾ (Retracted Nipple) ഇവിടെ മുലക്കണ്ണുകൾ ഉള്ളിലേക്ക് വലിഞ്ഞോ, പാർശ്വ ഭാഗങ്ങളിലേക്കു ചരിഞ്ഞോ കാണപ്പെടുന്നു. ഇവർക്ക് ശിശുക്കൾക്ക് മുലയൂട്ടുന്നതിൽ പ്രയാസമനുഭവപ്പെടാം.
അപൂർവ്വം ചില സ്ത്രീകളിൽ സ്തനങ്ങളില്ലാതെ വന്നേക്കാം. ഇതിനു അമാസ്റ്റിയ എന്നു പറയുന്നു. ചിലരിൽ ഒരു സ്തനത്തിൽനിന്നും ഒന്നിലധികം മുലഞെട്ടുകൾ കണ്ടേക്കാം. ഇതിനു ഹൈപ്പർ തീലിയ Hyper Thelia എന്നുപറയും. മുലഞെട്ട് ഇല്ലാത്ത അവസ്ഥ അതിലിയ (Athelia) കാണാറുണ്ട്. സ്തനങ്ങൾ ലൈംഗികവികാര കേന്ദ്രമാണ് എന്നു പറയുന്നതിൽ തെറ്റില്ല. സ്പർശനവും തലോടലും ഏല്ക്കുമ്പോഴും വികാരാവേശമുണ്ടാകുമ്പോഴും സ്തനങ്ങൾ നിവർന്ന് മുന്നോട്ടു തള്ളി നില്ക്കും. പാരമ്പര്യവും ശരീരഘടനയും അനുസരിച്ച് പലരിലും സ്തനങ്ങളുടെ ആകൃതിയിലും വലുപത്തിലും വ്യത്യാസം കാണാവുന്നതാണ്. പല പെൺകുട്ടികളിലും ഇതു നിരാശയും ആശങ്കയും ഉളവാക്കുകയും ഡോക്ടേഴ്സിനെ സമീപിക്കുകയും ചെയ്യാറുണ്ട്. ചില സ്ത്രീകളിൽ ഇടത്തെ സ്തനം വലത്തേതിനേക്കാൾ വലുതായിരിക്കും.
സ്തനങ്ങൾക്ക് ശരിയായ വളർച്ചയില്ലെന്നു സ്വയം തീരുമാനത്തിലെത്തുന്നവരും വളർച്ച അധികമായിപ്പോയി എന്നു കരുതുന്നവരും അവരവരുടെ ആശങ്കകൾ അവസാനിപ്പിക്കാൻ വേണ്ടി പരക്കം പായേണ്ടതില്ല. ഇതിനുവേണ്ടി ഔഷധങ്ങളും ഉപകരണങ്ങളും പതിവായി ഉപയോഗിച്ചാൽ സൗന്ദര്യത്തിനുപകരം വൈരു പ്യവും ആരോഗ്യഹാനിയും ഉണ്ടാകാറുണ്ട്. പറയത്തക്ക മൊന്നുമില്ലാത്ത ആരോഗ്യമുള്ള ശരീരത്തിൽ അവയവങ്ങൾ ആവശ്യാനുസരണം തനിയെ വളർന്നുകൊള്ളും.
സ്തനങ്ങൾക്കുണ്ടാകുന്ന വൈകല്യങ്ങളിൽ ഒരു ശതമാനം പ്ലാസ്റ്റിക് സർജറിമൂലം ശരിയാക്കാൻ സാധിക്കും വലിയ സ്തനങ്ങൾ ചെറുതാക്കാനും ചെറിയവ വലുതാക്കുവാനും തൂങ്ങിക്കിടക്കുന്നവ ഉയർത്തുവാനും മുലക്കണ്ണുകൾ യഥാർത്ഥ നിലയിൽ കൊണ്ടുവരാനും വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് സർജറികൾ സഹായിക്കുന്നു.
ഏതെങ്കിലും ഒരു ലൈംഗികാവയവത്തിന് വളർച്ചക്കുറവോ,മറ്റെന്തെങ്കിലുമോ ഉണ്ടെന്ന് അനുഭവപ്പെട്ടാൽ നിരാശയ്ക്കും ആശങ്കകൾക്കും അടിമപ്പെടാതെ വിശ്വസ്തരും വിദഗ്ധരുമായ ഡോക്ടർമാരെ സമീപിക്കണം. ആവശ്യമായ പ്രതിവിധികൾ അവർ നിർദ്ദേശിച്ചുതരും. അതിനുപകരം നാണംകൊണ്ട് ആരെയും അറിയിക്കാതെ കഴിഞ്ഞുകൂടുകയോ, കൂട്ടുകാരുമായി ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുകയോ, മുറിവൈദ്യന്മാരെ സമീപിക്കുകയോ, പ്രസിദ്ധീകരണങ്ങളിൽ കാണുന്ന പരസ്യമനുസരിച്ച് ഔഷധങ്ങൾ ഉപയോഗിക്കുകയോ ചെയ്താൽ പല കുഴപ്പങ്ങളും ഉണ്ടാകാം.
കൗമാരപ്രായത്തിൽ പ്രത്യേകം മനസ്സിലാക്കേണ്ട ഒന്നാണ് സ്തനങ്ങൾ പ്രദർശനവസ്തുക്കൾ അല്ല എന്നത്. പല സ്ത്രീകളിലും പുരുഷന്മാരുടെ ഹൃദയത്തിൽ വികാരത്തള്ളലുണ്ടാക്കത്തക്കവിധത്തിൽ സ്വയം പ്രദർശിപ്പിക്കാനുള്ള ആവേശം കാണാം. എന്നാൽ ഇതിനൊരു അതിരും പരിധിയും വേണം. അല്ലെങ്കിൽ അവരവർക്കുതന്നെ അപകടം വരുത്തിവയ്ക്കും.
“മുള്ള് ഇലയിൽ വീണാലും ഇല മുള്ളിൽ വീണാലും ഇലയ്ക്കുതന്നെ കേട്” എന്നുമനസ്സിലാക്കണം.
സ്തനങ്ങൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധിക്കണം. എന്നാൽ മാത്രമെ അവയുടെ അഴകും ആകാരഭംഗിയും നിലനിർത്താൻ സാധിക്കൂ. ഓരോ പ്രായത്തിലും ഉപയോഗിക്കുവാൻ പറ്റിയ (text missing) എവിടെയും വാങ്ങിക്കാൻ ലഭിക്കും. സ്തനങ്ങൾക്ക് വളരുവാൻ ആവശ്യമായ രീതികളിൽ തയ്യാറാക്കിയ 'ബ്രാ' ഉപയോഗിക്കണം. അയഞ്ഞുള്ളതല്ലാതെയും വരിഞ്ഞുമുറുകാതെയും സ്തനങ്ങളെ സംരക്ഷിക്കണം. സ്തനങ്ങൾക്കൊരു താങ്ങായും ആകതിയും അഴകും നഷ്ടപ്പെടാതെയും വളരുവാൻ സഹായിക്കണം.
Reviewed by Krishna
on
November 15, 2023
Rating:




.jpeg)
No comments: