കൗമാരപ്രായത്തിൽ പെൺകുട്ടികളിൽ ഉണ്ടാകുന്ന ശാരീരിക മാനസിക ലൈംഗിക പ്രശ്നങ്ങൾ

കൗമാരപ്രായത്തിൽ പെൺകുട്ടികളിൽ
ഉണ്ടാകുന്ന ശാരീരിക മാനസിക ലൈംഗിക പ്രശ്നങ്ങൾ

1. ആർത്തവം
കൗമാരത്തിലേക്ക് കടക്കുന്ന ഒരു പെൺകുട്ടിക്ക് ആദ്യമായി അഭിമുഖീകരിക്കേണ്ടി വരുന്ന സർവ്വസാധാരണമായ ഒരു ശരീര പ്രക്രിയയാണ് ആർത്തവം. ഒരു നല്ല ശതമാനം പെൺകുട്ടികളെയും
അസ്വസ്ഥചിത്തരാക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന ഒരു ശാരീരിക സംഭവമാണിത്. ഇതിനെ ഒരു രോഗമായോ ശാപമായോ കരുതി ശാരീരികവും മാനസികവുമായ വേദനയനുഭവിക്കുന്നവർ
ഇന്നും ധാരാളമുണ്ട്. മിക്കവരിലും ആർത്തവസമയത്തുണ്ടാകുന്ന വേദനയുടെ കാരണം തെറ്റിദ്ധാരണകളാണെന്നുള്ള
യാതൊരു സംശയവുമില്ല.

ഒരു പെൺകുട്ടിയെ മാതൃത്വത്തിന്റെ മഹനീയ പദവിയിലേയ്ക്കു നയിക്കുന്ന അണ്ഡാഗമനത്തെ വിളിച്ചറിയിച്ചതിന്റെ അടയാളമാണ് ആർത്തവം. ആരോഗ്യവതിയായ ഒരു സ്ത്രീയുടെ ജീവി
തത്തിൽ 30-35 വർഷങ്ങളോളം ഈ പ്രവർത്തനം കണ്ടുവരുന്നു.ഗർഭധാരണം, വിവിധ രോഗങ്ങൾ എന്നിവകൊണ്ട് ആർത്തവം.ഇടക്കാലങ്ങളിൽ ഇല്ലാതാകാം. ഗർഭാശയപ്രവർത്തനങ്ങളെപ്പറ്റി,
ആർത്തവത്തെപ്പറ്റി പറയുക ഭൂരിപക്ഷം ആൾക്കാർക്കും ഈ അടുത്തകാലം വരെ ലജ്ജാവഹമായിരുന്നു. ആർത്തവത്തെ ഒരു സ്വാഭാവിക സംഭവമായി പരിഗണിച്ച് സാധാരണ സംഭാഷണത്തിൽ കലർത്തുവാൻ ഇന്നു പലർക്കും കഴിയുന്നുണ്ട്.

മാസമുറ, മാസക്കുളി, തീണ്ടാരി, ശാപദിനങ്ങൾ, കൊള്ളരുതാത്ത ദിനങ്ങൾ, വയ്യാത്ത ദിവസങ്ങൾ, പുറത്തായ ദിവസം തുടങ്ങിയ അനാശാസ്യകരങ്ങളായ പേരുകളാൽ ഗ്രാമപ്രദേശങ്ങളിലും സമൂഹത്തിലും Menstruation ഇന്നും അറിയപ്പെടുന്നു. വിദ്യാർത്ഥിനികൾക്കിടയിൽ “പട്ടി കടിച്ചിരിക്കുകയാണ്,” “ഇങ്കിലാബ് തുടങ്ങി
എന്നു തുടങ്ങി സ്വന്തമായ “കോഡ്” ഉണ്ട്. ഉള്ളിൽ ഏതോ ഭയങ്കര മുറിവുണ്ടായി അതിൽ നിന്നും നില്ക്കാതെ രക്തം ഒഴുകുന്നു വെന്നു ഭയപ്പെടുന്നവരെയും, ഏതോ അപമാനകരമായ രോഗമാണെന്നു കരുതി, മരിച്ചിരുന്നെങ്കിൽ എന്നു വിചാരിച്ചിട്ടുള്ളവരെയും,മൂത്രത്തിൽക്കൂടി രക്തം പോകുന്നുവെന്നു കരുതി ഭയപ്പെട്ടിട്ടുള്ള വരെയും, “അമ്മ ഒരു വിവരവും പറഞ്ഞുതന്നിട്ടില്ലല്ലോ' എന്നു കരുതി വികാരഭരിതരാകുന്നവരെയും പലപ്പോഴും ആശുപത്രിയിൽ കണ്ടിട്ടുണ്ട്.

ആർത്തവത്തെപ്പറ്റി രസകരങ്ങളായ പലധാരണകളുംപേറി അജ്ഞതയുടെ തടവറകളിൽ കഴിയുന്നവരെ ഇന്നും കാണാം. ഒരു പെൺകുട്ടിയുടെ, സ്ത്രീയുടെ ശരീരത്തിൽ നിന്നും ഓരോ മാസവും
ഏതാനും ദിവസത്തേക്ക് രക്തം പോകുന്നു. എന്നിട്ട് ആസ്ത്രീയിൽ, പെൺകുട്ടിയിൽ പ്രത്യേകമായി പറയത്തക്കരീതിയിൽ ഒരു രോഗമോ, പ്രയാസമോ, ക്ഷീണമോ കാണുന്നില്ല. ഈ വിധത്തിലുള്ള കാരണങ്ങളാൽ നല്ലതും ചീത്തയുമായ ശക്തിവിശേഷം ആർത്തവത്തിൽ ഉണ്ടെന്ന് മനുഷ്യർ ചിന്തിച്ചു. 

ആർത്തവസമയത്ത് സ്ത്രീ അപകടകാരിയാണെന്ന ധാരണയും ലോകത്തെമ്പാടും ഉള്ളതായിക്കാണാം. ആർത്തവകാലം അശുദ്ധമാണെന്ന ചിന്ത ഇന്നും പല സ്ഥലങ്ങളിലുമുണ്ട്. ആർത്തവസമയത്ത് സ്ത്രീകൾ വീഞ്ഞും ബിയറും ഉണ്ടാക്കുന്ന സ്ഥലത്തുവന്നാൽ
അവ പുളിച്ചുപോകുമെന്ന്   ഫ്രാൻസിലും, ജർമ്മനിയിലും ഉള്ളവർ വിശ്വസിക്കുന്നു. ഇന്തോനേഷ്യയിൽ പുകയില പാടങ്ങളിലോ,നെൽവയലുകളിലോ ഇവർ പ്രവേശിക്കരുതെന്നും നിർബന്ധമുണ്ടാ
യിരുന്നു. ഇവർ നോക്കിയാൽ അഗ്നി കെട്ടുപോകുമെന്ന് പാർസികൾ വിശ്വസിച്ചിരുന്നു. യഹൂദരുടെയിടയിൽ അശുദ്ധസങ്കല്പം ഉണ്ടായിരുന്നതായി പഴയനിയമത്തിൽ കാണാം. റഷ്യൻ ഓർത്തഡോക്സ്. സഭയിൽ ഈ സമയത്ത് കുരിശു ചുംബിക്കാനോ കുർബാന സ്വീകരിക്കാനോ പാടില്ലെന്നു നിയമമുണ്ട്. ഇവരുടെ സാന്നിദ്ധ്യം വിളവു
ക്ഷയിപ്പിക്കും. ഇരുമ്പും പിത്തളയും തുരുമ്പിക്കും, ചെമ്പ് പച്ചനിറമാകും, മൃഗങ്ങൾക്ക്ഗ ർഭച്ഛിദ്രമുണ്ടാകും, വിത്തുകൾ മുളയ്ക്കാതാകും,
അച്ചാറിൽ പുഴുപിടിക്കും, വാച്ചുകൾ നിശ്ചലമാകും, തേനീച്ചക്കൂട്ടിലെതേനീച്ച ചത്തുപോകും, രണ്ടു പുരുഷന്മാരുടെ ഇടയിലൂടെ നടന്നാൽ അവരിൽ ഒരാൾ മരിക്കും തുടങ്ങിയ ധാരണകളും കാണാം.
നമ്മുടെ നാട്ടിൽ ഇന്നും ആർത്തവസമയത്ത് സ്ത്രീ കിണറ്റിൽ  നിന്ന് വെള്ളം കോരിയാൽ ആ ജലം അശുദ്ധമാകുമെന്ന് വിശ്വസിക്കുന്ന വരുണ്ട്. ചില മതവിഭാഗക്കാർക്ക് മാതാനുഷ്ഠാനങ്ങൾ നടത്തുന്ന
തിനും അമ്പലത്തിൽ പ്രവേശിക്കുന്നതിനും അനുവാദമില്ലാത്തതു പോലെ തന്നെ തുളസിക്കു വെള്ളമൊഴിക്കുന്നതിനും, റോസച്ചെടിയിൽനിന്നും പൂവിറുക്കുന്നതിനും, കറിവേപ്പില നുള്ളുന്നതിനും,
അച്ചാറെടുക്കുന്നതിനും, ദീപം കൊളുത്തുന്നതിനും ഇന്നും പാടില്ലാത്ത സ്ഥലങ്ങളുണ്ട്.

ചില മതാചാരപ്രകാരവും, ആദിവാസികളുടെ ഇടയിലും ആർത്തവകാലത്ത് സ്ത്രീകൾ ഇന്നും “പുറത്താണ്. ഈ അവസരത്തിൽ കുടുംബാംഗങ്ങളിൽ നിന്നും ഒറ്റപ്പെട്ട് പ്രത്യേകം മുറിക
ളിലോ, കുടിലുകളിലോ കീറപ്പായിൽ കിടക്കുകയും പൊട്ടിച്ചട്ടിയിൽ ഭക്ഷിക്കുകയും ചെയ്യുന്ന ആ ദിവസങ്ങളിൽ ആരെയും തൊടാൻ പാടില്ല.

ഈ തെറ്റിദ്ധാരണകളുടെയും അന്ധവിശ്വാസങ്ങളുടെയും ഇടയിൽ വളരുന്ന ഒരു ബാലിക്, കൗമാരപ്രായത്തിൽ എത്തുമ്പോൾ കടുത്ത അപകർഷതാബോധവും ഭയവും ആർത്തവ
ത്തോട് വെറുപ്പും ഉണ്ടാവുക സ്വാഭാവികമാണ്. ഇതിനിടയിൽ സമൂഹത്തിലെങ്ങനെ അവൾ തലയുയർത്തി നടക്കും സമൂഹത്തിന്റെ നിബന്ധനകളാൽ വീർപ്പുമുട്ടുന്ന അവളെങ്ങനെ ആർത്തവത്തെ സന്തോഷത്തോടെ സ്വീകരിക്കും? താനും ഇതിനെല്ലാം വിധേയയാകുമല്ലോ എന്ന ചിന്ത അവളിൽ ഭയം ഉണ്ടാക്കുന്നു. ആർത്ത
വത്തെ വെറുക്കാൻ ഇതു കാരണമാകുന്നു. യഹൂദമതത്തിന്റെ സ്വാധീനത്തിൽ വളർന്ന ക്രിസ്തുമതത്തിലും മധ്യശതകങ്ങളിൽ,
ആർത്തവകാലത്ത് പള്ളിയിൽ പോകുന്നതും കുർബാന സ്വീകരിക്കുന്നതും മുടക്കിയിരുന്നു. ഈ അന്ധവിശ്വാസത്തിൽ ജീവിച്ച്പള്ളിയിൽ പോകുകയോ കുർബാന സ്വീകരിക്കുകയോ ചെയ്യാ
അവർ ഇന്നും നമ്മുടെ നാട്ടിൽ കാണാം.പുരുഷബീജം ആർത്തവരക്തസ്പർശനത്താൽ മലിനമാകുന്നതിനാൽ, ആർത്തവകാലത്തു
നടക്കുന്ന സംയോഗഫലമായി ജനിക്കുന്ന ശിശുക്കൾക്ക് ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ ഉണ്ടാകുമെന്ന ധാരണയുണ്ടായിരുന്നു.

ഇന്നു ശാസ്ത്രീയമായ അറിവുകൾ ഇത്തരം അന്ധവിശ്വാസങ്ങളെ തിരുത്തിക്കുറിക്കുന്നുണ്ട്. എങ്കിലും സാധാരണ ജനങ്ങളുടെ
ബോധതലത്തിൽ പലവിധ അറിവുകളും ഇനിയും എത്തണം.അമ്മയ്ക്ക് ആർത്തവത്തോടുള്ള സമീപനം അനാരോഗ്യകരമാണങ്കിൽ കൗമാരത്തിലെത്തിയ മകളിലും ഈ പ്രശ്നം ഉദിക്കാം. അതിനാൽ ആർത്തവം സ്ത്രീത്വത്തിന്റെ ഒരു ഭാഗമായിക്കാണാൻ പെൺകുട്ടികളെ പഠിപ്പിക്കണം. അതിനെ അറപ്പോടും വെറുപ്പോടും
ശാപഭാവത്തോടും പ്രയാസത്തോടും കൂടി സ്വീകരിക്കാതിരിക്കാനുള്ള അറിവും സാഹചര്യവും ഉണ്ടാക്കിക്കൊടുക്കണം. കോളേജ്
കുമാരികൾക്കുപോലും ആർത്തവത്തെപ്പറ്റി ശരിയായ അറിവില്ല.അപ്പോൾ പാവപ്പെട്ട ഗ്രാമീണകന്യകമാരും, ആദിവാസിപ്പെൺകു
ട്ടികളും അന്ധവിശ്വാസത്തിൽ വളരുന്നതിനെപ്പറ്റി എന്തു പറയാൻ അറിവില്ലായ്മകൊണ്ട് ഉണ്ടാകാവുന്ന അപകടങ്ങൾ പലതരത്തി
ലാണ്. ലൈംഗികശാസ്ത്രത്തെക്കുറിച്ച് ശരിയായ അറിവിന്റെ കുറവുകൊണ്ട് പല യുവതീയുവാക്കളും വഴിപിഴച്ചു പോകാറുണ്ട്.

ആർത്തവം എന്നുപറയുന്നത് തികച്ചും സ്വാഭാവികമായ ഒരുശാരീരികധർമ്മം മാത്രമാണ്. ആർത്തവരക്തവും നമ്മുടെ ശരീരത്തിലെ മറ്റു രക്തവും തമ്മിൽ പ്രത്യേക വ്യത്യാസങ്ങൾ ഒന്നു
മില്ല. ഇതിനു യാതൊരു വിധത്തിലുമുള്ള മാന്ത്രികശക്തിയില്ല.ഇതു അശുദ്ധരക്തവുമല്ല. സാധാരണ രക്തം പെട്ടെന്ന് കട്ടിയാകും.
ആർത്തവരക്തം പെട്ടെന്ന് കട്ടിയാകുകയില്ല. ഗർഭപാത്രത്തിൽ നിന്നും വരുന്ന (Mucus) ശ്ലേഷ്മം ഇതിൽ കലർന്നിരിക്കും. ഈവ്യത്യാസങ്ങൾ മാത്രമാണ് ആർത്തവരക്തത്തിൽ കാണുന്നത്.


ഏതു പ്രായത്തിലാണ് ആർത്തവം ആരംഭിക്കുന്നതെന്നും ഏതു പ്രായത്തിലാണ് ആർത്തവം അവസാനിക്കുന്നതെന്നും കൃത്യ
മായി പറയുക സാദ്ധ്യമല്ല. ശരീരഘടന,ശീതോഷ്ണാവസ്ഥയുടെ
വ്യത്യാസം, വളർച്ച, ഭക്ഷണം, പാരമ്പര്യം എന്നിവയെ ആശ്രയിച്ച്ആർത്തവം ഉണ്ടാകുന്ന പ്രായത്തിൽ വ്യത്യാസം കാണുന്നു. സാധാരണ ആർത്തവം ആരംഭിക്കുന്നത് 12-14 വയസ്സിനിടയ്ക്കാണ്.
എന്നാൽ ഭക്ഷണത്തിലുള്ള വ്യത്യാസം കൊണ്ടായിരിക്കാം ഒരു നല്ല ശതമാനം പെൺകുട്ടികളിൽ പത്തു വയസ്സോടെ ആദ്യ
ആർത്തവം ആരംഭിക്കുന്നു. അണ്ഡാഗമനത്തെ വിളിച്ചറിയിക്കുന്നതിന്റെ അടയാളമാണ് ആർത്തവം. ഒരു പെൺകുട്ടിക്ക് ഇതോടുകൂടി "മാതാവാകുവാനുള്ള ശാരീരിക വളർച്ച പ്രകൃതി നല്കുന്നു.

ഇതിനാൽ ആദ്യമായി ആർത്തവം ഉണ്ടാകുക ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവമാണ്. അതിനാലായിരിക്കണം ചില മതവിഭാഗക്കാർ ഇതു വളരെ ആഘോഷപൂർവ്വം
കൊണ്ടാടുന്നത്.

ഓരോ സ്ത്രീയുടെയും ആർത്തവക്രമം ഓരോ തരത്തിലായിരിക്കും. ചിലർക്ക് ഇരുപത്തിയെട്ടു ദിവസത്തിൽ ഒരിക്കൽ വീതം അതുണ്ടാകുന്നു. മറ്റു ചിലർക്ക് മുപ്പതും മുപ്പത്തിയഞ്ചും ദിവസം
കൂടുമ്പോഴെ ആർത്തവം ഉണ്ടാകൂ. എന്നാൽ വേറെ ചിലരിൽ ഇരുപത്തിയഞ്ചും ഇരുപത്തിയാറും ദിവസങ്ങൾ കൂടുമ്പോളുണ്ടാകുന്നു.
അതുപോലെതന്നെ ചിലർക്ക് രണ്ടോ മൂന്നോ ദിവസത്തേ രക്തസ്രാവം ഉണ്ടായിരിക്കൂ. വേറൊരു കൂട്ടർക്ക് ആറേഴു ദിവസത്തേക്ക് രക്തസാവം നീണ്ടുനില്ക്കാം. ഓരോരുത്തരുടെയും പാര
പര്യവും ശരീരപ്രകൃതിയും പ്രത്യേകതകളുമനുസരിച്ച് അസ്വല്പ മാറ്റങ്ങളുണ്ടാകുന്നത് രോഗമൊന്നും ആയിരിക്കയില്ല. മാസത്തിൽ ഒരു തവണ മാത്രം ഉണ്ടാകുന്നതുകൊണ്ട് ഇതിനെ സാധാരണക്കാരുടെ ഇടയിൽ മാസം, മാസമുറ, മാസക്കുളി
എന്നൊക്കെ പറയാറുണ്ട്.
കൗമാരപ്രായത്തിൽ പെൺകുട്ടികളിൽ ഉണ്ടാകുന്ന ശാരീരിക മാനസിക ലൈംഗിക പ്രശ്നങ്ങൾ കൗമാരപ്രായത്തിൽ പെൺകുട്ടികളിൽ ഉണ്ടാകുന്ന ശാരീരിക മാനസിക ലൈംഗിക പ്രശ്നങ്ങൾ Reviewed by Krishna on November 16, 2023 Rating: 5

No comments:

Powered by Blogger.
TOP